ന്യൂഡൽഹി: മേകുനു ചുഴലിക്കാറ്റില്‍പ്പെട്ട് യെമനിലെ സൊകോത്ര ദ്വീപില്‍ കുടുങ്ങിയ 38 ഇന്ത്യക്കാരെ രക്ഷപെടുത്തി. പത്ത് ദിവസം മുമ്പാണ് ഇവർ ദ്വീപില്‍ കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഓപ്പറേഷന്‍ നിസ്താര്‍ എന്ന് പേരുനല്‍കിയ ദൗത്യത്തിലൂടെയാണ് ഐ.എന്‍.എസ് സുകന്യ എന്ന കപ്പലുപയോഗിച്ച് നാവികസേന ഇവരെ രക്ഷപെടുത്തിയത്.
Read Also: ജനം ടി.വി ഓഫീസ് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു
ഞായറാഴ്ച രാവിലെ സൊകാത്ര ദ്വീപില്‍നിന്ന് പുറപ്പെട്ട കപ്പല്‍ പോര്‍ബന്ദറിലെത്തും. രക്ഷപെടുത്തിയ ഇന്ത്യക്കാര്‍ക്ക് ഉടന്‍ വൈദ്യസഹായവും ഭക്ഷണവും വെള്ളവും ടെലിഫോണ്‍ സൗകര്യവും ലഭ്യമാക്കിയെന്ന് നാവികസേനാ വക്താവ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. മെയ് 24നാണ് മെകുനു ചുഴലിക്കാറ്റ് സൊകോത്ര ദ്വീപില്‍ നാശം വിതച്ചത്.
Post Your Comments