ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.എം. ഹസനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കിടയില്‍ ധാരണയായി എന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പി.പി.തങ്കച്ചനേയും മാറ്റാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിതീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
നിയുക്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ചര്‍ച്ചയ്ക്കായി ഈ മാസം 6,7 തീയതികളില്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിലുമില്ലാത്ത വി.എം. സുധീരനെയും ക്ഷണിച്ചു. അന്ന് ഇരുവരേയും മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് മുന്നോട്ട് വയ്ക്കും. ഈ മാസം 15ന് മുമ്പ്് പുതിയ കെ.പി.സി.സി പ്രസിഡന്റ് വരും.
കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിനെ ചൊല്ലി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകുകയാണ്. പുതുമുഖങ്ങളെയോ യുവാക്കളെയോ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി യുവ എം എല്‍ എ മാര്‍ രംഗത്തെത്തി. മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്നും അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. അതേസമയം, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് വീണ്ടും സീറ്റ് നല്‍കുന്ന തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നു . കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും എന്നും ബല്‍റാം പറഞ്ഞു.
Post Your Comments