തിരുവനന്തപുരം: കെപിസിസി നേതാക്കളെ വേദിയിലിരുത്തിക്കൊണ്ട് അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി കെ.എസ്.യു പ്രസിഡന്റ്. ഇന്ദിരഭവനില്‍ നടന്ന കെ.എസ്.യുവിന്റെ 61-ാം വാര്‍ഷിക സമ്മേളനത്തിനിടയിലാണ് സംഭവമുണ്ടായത്. കെ.എസ്.യു ജന്മദിനാഘോഷ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും വേദിയിലിരുന്നപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഇവര്‍ക്കെതിരെ സംസാരിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ സംബന്ധിച്ചാണ് അഭിജിത്ത് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
ചെങ്ങന്നൂരിലെ പരാജയത്തില്‍നിന്നു നേതാക്കള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും മതസാമുദായിക നേതൃത്വത്തിനും അവസരവാദ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിറകെ പോകുന്നതിനു പകരം നേതാക്കള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായാണു മുന്നോട്ടു വരേണ്ടതെന്നും അഭിജിത്ത് തുറന്നു പറഞ്ഞു.
ഡിസിസിയുടെ ജംബോ കമ്മിറ്റികള്‍ എല്ലാം തന്നെ അടിയന്തരമായി പിരിച്ചുവിടണമെന്നും പാര്‍ട്ടിയില്‍ ബൂത്തുതലം മുതല്‍ എല്ലാ കമ്മിറ്റികളും ശക്തിപ്പെടണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. എന്നാല്‍ അഭിജിത്തിന്റെ ഈ പ്രസംഗത്തെ കുറിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരുന്നു.
Post Your Comments