വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് ജിഎസ്ടി നൽകേണ്ടതില്ലെന്ന് റവന്യൂ വകുപ്പ്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുടെ പാസ്പോര്‍ട്ട് കോപ്പി ഡ്യൂട്ടി ഫ്രീ ഷോപ്പ് അധികൃതര്‍ കൈപ്പറ്റണമെന്നും ജിഎസ്ടിയായി ഇടാക്കുന്ന പണം പിന്നീട് ഉപഭോക്താക്കള്‍ക്ക് ഗവണ്മെന്റ് തിരികെ നല്‍കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. പാസ്പോർട്ടിൻറെ പകർപ്പ് സാധനങ്ങളുടെ വിൽപനയ്ക്ക് തെളിവായി പരിഗണിക്കും.
അന്താരാഷ്ട്ര ഇടപെടൽ എന്ന നിലയിൽ നികുതിയിളവ് ഉള്ള കടകളാണ് ‘ഡ്യൂട്ടി ഫ്രീ’ ഷോപ്പുകളെന്ന് എഎംആർജി ആൻഡ് അസോസിയേറ്റ്സ് പാർട്ണർ രജത് മോഹൻ പറഞ്ഞു. ജിഎസ്ടി ഇളവ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ നികുതിയുടെ റീഫണ്ട് എങ്ങനെയെന്ന്‍ വിശദമായി സര്‍ക്കുലറില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയില്‍ ഇളവ് നല്‍കുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വിറ്റഴിക്കുന്നതിന് സഹായിക്കുമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments