Kerala

അഞ്ഞൂറ് പേർ പങ്കെടുക്കുന്ന പാർട്ടിയോഗത്തിൽ അഭിപ്രായം പറയാനാകില്ലെന്ന് ഹൈബി ഈഡൻ

കൊച്ചി: അഞ്ഞൂറിലേറെ പേർ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ എങ്ങനെയാണ് അഭിപ്രായം പറയുന്നതെന്നും അതിനാലാണ് അവ ഫേസ്ബുക്കിൽ ഇടുന്നതെന്നും എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍. പിജെ കുര്യനെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേ കോണ്‍ഗ്രസിലെ യുവ എംഎൽഎമാർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബി ഈഡൻറ് പ്രതികരണം. താന്‍ സ്ഥിരമായി ഫേസ്ബുക്കില്‍ പ്രതികരണം നടത്തുന്നയാളല്ല. എന്നാല്‍ ലക്ഷോപലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വികാരമാണ് താന്‍ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്നും ഹൈബി പറയുകയുണ്ടായി.

പി.ജെ. കുര്യനെതിരായ നീക്കത്തില്‍ വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പിന്നാലെ ഹൈബി ഈഡനും റോജി എം.ജോണും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നിന്ന് മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നതെങ്കിലും ഒരു സീറ്റില്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകൂ. ഈ സീറ്റിൽ പിജെ കുര്യനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാനുള്ള നീക്കത്തിനെതിരെയാണ് യുവ എംഎൽഎമാരുടെ പ്രതിഷേധം. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം കൊടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button