Latest NewsGulf

മദ്യലഹരിയില്‍ വനിതാ പോലീസ് ഓഫീസറെ കടിച്ച പ്രവാസി യുവതിയ്ക്ക് ശിക്ഷ

ദുബായ്•മദ്യലഹരിയില്‍ വനിതാ പോലീസ് ഓഫീസറെ കടിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉസ്ബെക്കിസ്ഥാന്‍ പൗരനെ ദുബായ് കോടതി ആറുമാസം തടവിന് ശിക്ഷിച്ചു.

മാര്‍ച്ച്‌ 15 ന് അല്‍ ബാര്‍ഷയില്‍ വച്ചാണ് സംഭവം. പോലീസുകാരിയെ പ്രതിരോധിച്ച സമയത്ത് 27 കാരിയായ പ്രവാസി യുവതി മദ്യപിച്ചിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു.

ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ പ്രതിരോധിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു, ആ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞു, ലൈസന്‍സ് ഇല്ലാതെ മദ്യം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവതിയ്ക്കെതിരെ ദുബായ് പ്രാഥമിക കോടതി ചുമത്തിയത്.

പോലീസുകാരിയുടെ കൈത്തണ്ടയില്‍ പ്രതി കടിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോടതി വിധിക്കെതിരെ പ്രതിയ്ക്ക് 15 ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button