ബംഗളൂരു: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി. താനുമായുള്ള മീറ്റിംഗുകളില്‍ മൊബൈല്‍ഫോണ്‍ കൈയ്യില്‍ കരുതെരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നല്‍കിയിരിക്കുന്ന നിര്‍ദേശം. മീറ്റിംഗില്‍ തടസം നേരിടാതിരിക്കാനാണിത്. എല്ലാ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ച സന്ദേശം നല്കാന് കുമാരസ്വാമി ചീഫ് സെക്രട്ടറി കെ രത്നപ്രഭയ്ക്ക് നിര്‍ദേശം നല്കി.
read also: കുമാരസ്വാമി മുഖ്യമന്ത്രി ആയി എത്ര വർഷത്തേക്ക് എന്ന തീരുമാനം പുറത്ത്
ഔദ്യോഗിക മീറ്റിംഗുകളില്‍ ചില ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് താന്‍ നിരീക്ഷിച്ചിരുന്നു. ഇത് മറ്റുളളവര്‍ക്ക് ശല്യമാവുക മാത്രമല്ല ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കുറയ്ക്കുകയും ചെയ്യും. അതിനാല്‍ മീറ്റിംഗ് സമയം ഉദ്യോഗസ്ഥര്‍ ഫോണുമായി എത്തരുത്. ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഫോണ്‍ പുറത്ത് വെയ്ക്കുക. എല്ലാവര്ക്കും ഇൗ തീരുമാനത്തിന് പിന്നിലെ മനസിലാകുമെന്ന് കരുതുന്നു.- കുമാരസ്വാമി വ്യക്തമാക്കി.
Post Your Comments