India

കുമാരസ്വാമി മുഖ്യമന്ത്രി ആയി എത്ര വർഷത്തേക്ക് എന്ന തീരുമാനം പുറത്ത്

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ്സിന്റെയും ജെഡി (എസ്) ന്റെയും നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാർ ഇന്ന് മന്ത്രിമാരെ പ്രഖ്യാപിക്കും. ഇതിനോടൊപ്പം അടുത്ത അഞ്ച്‌ വർഷത്തേക്ക് കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുമെന്ന കാര്യവും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇരു പാർട്ടികളും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും.

ALSO READ: കർണാടകയിൽ വകുപ്പുകൾ പങ്കുവെക്കുന്നതിങ്ങനെ

കർണാടകയിൽ നിലവിൽ വന്ന കോൺഗ്രസ് ജെഡിഎസ് സർക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്, അതുകൊണ്ടുതന്നെ ഓരോ തീരുമാനം എടുക്കുമ്പോഴും രണ്ടു പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌ത്‌ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതാണ് മന്ത്രിമാരുടെ പ്രഖ്യാപനം ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകാൻ കാരണമായതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ജെൽഹൊത്തും, ജെഡിഎസ് സെക്രട്ടറി ജനറൽ ധനീഷ് അലിയും പറഞ്ഞു. ധനകാര്യം ജെഡിഎസിനും, ആഭ്യന്തരം കോൺഗ്രസുമാകും ഭരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button