ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. ശ്രീധരന് പിള്ള. ബി.ഡി.ജെ.എസിന്റെ അകല്‍ച്ച തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പിള്ള പറഞ്ഞു. വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ അവര്‍ക്ക് നല്‍കാതിരുന്നത് വിനയായി. ബി.ഡി.ജെ.എസ് ഒപ്പമുണ്ടായിരുന്നുവെങ്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമായിരുന്നു. എസ്.എന്‍.ഡി.പി വോട്ടുകള്‍ സി.പി.എമ്മിന് കിട്ടി. സാമുദായിക വോട്ടുകള്‍ സ്വന്തമാക്കുന്നതില്‍ മറ്റു പാര്‍ട്ടികള്‍ സി.പിഎമ്മിനെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം ആദ്യമായാണ് ശ്രീധരന് പിള്ള നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പരസ്യമാക്കുന്നത്. എന്നാല്‍ ഫലം വരുന്നതിന് മുന്‍പ് തന്നെ നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments