Kerala

കൊതിച്ച സ്‌നേഹം പകര്‍ന്ന് നല്‍കിയവരുടെ മുന്നില്‍ തരളിതനായി മാണി: പിന്നെ എല്ലാം പെട്ടെന്നായിരുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മാണി ആരെ പിന്തുണയ്ക്കും എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിന് ഒപ്പം തന്നെയാണെന്ന് മാണി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി സ്‌നേഹം പകര്‍ന്നപ്പോള്‍ മനസുമാറിയെന്നാണ് മാണി പറയുന്നത്. ചെങ്ങന്നൂരില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി ഡി.വിജയകുമാറിന് പിന്തുണ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

also read: യുഡിഎഫിനുള്ള പിന്തുണയെ കുറിച്ച് വിശദീകരണവുമായി കെ എം മാണി

യുഡിഎഫ് വിട്ട് ഇറങ്ങിപ്പോന്നവരാണ് കേരളകോണ്‍ഗ്രസ്, അതിന് കാരണം ഉണ്ടായിരുന്നു. അന്ന് സ്‌നേഹം പങ്കുവെച്ചിരുന്നില്ല, സ്‌നേഹമില്ലാത്ത തറവാടായിരുന്നു. പരസ്പര വിശ്വാസമോ സഹകരണമോ ഇല്ലാത്ത കുടുംബം അവിടെ തുടരാനായി തങ്ങള്‍ക്ക് സാധിച്ചില്ല. ആ നിലയില്‍ ഇറങ്ങി പോന്നു. കെ.പി.സി.സി.യുടെ അഭിവന്ദ്യരായ നേതാക്കള്‍ ഇപ്പോള്‍ പാലായില്‍ വന്നു. അവര്‍ സ്നേഹം പകര്‍ന്നുതന്നു, വിശ്വാസത്തിലെടുത്തു. അവരുടെ സ്്‌നേഹത്തിനുമുന്നില്‍ എന്റെ മനസ്സുമാറി. നമുക്ക് ആ പഴയ സ്നേഹം തിരിച്ചുകിട്ടി. വിശ്വാസം തിരിച്ചുവന്നു. ആ ഒരൊറ്റ സന്തോഷത്തിലാണ് യു.ഡി.എഫിലേക്ക് മടങ്ങിവരാന്‍ തീരുമാനമെടുത്തത്.-മോഡി പറഞ്ഞു.

സ്ഥാനമാനങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ല. ഇറങ്ങിപ്പോന്ന സാഹചര്യം മാറി. പാര്‍ട്ടി നിയോഗിച്ച സബ് കമ്മിറ്റികൂടി ശുപാര്‍ശ ചെയ്തതോടെ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button