KeralaLatest NewsNews

ചെങ്ങന്നൂരിലും ഇടത് വലത് തട്ടിപ്പ് രാഷ്ട്രീയം

ചെങ്ങന്നൂര്‍: ഇടത് വലത് തട്ടിപ്പ് രാഷ്ട്രീയത്തിന് സാക്ഷിയാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തിരുവന്‍ഡൂര്‍ ഗ്രാമപഞ്ചായത്ത്.ഭരണത്തിലിരു്‌ന ബിജെപിയെ സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു.

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും സിപിഎമ്മും തങ്ങള്‍ക്കെതിരെ സംയുക്തമായി മത്സരിക്കുമെന്നാണ് ബിജെപി പറയുന്നത്. ആരോപണം ശരിവെക്കുന്നതാണ് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ഭരണം. സിപിഎം, കോണ്‍ഗ്രസ് പിന്തുണയോടെയുള്ള കേരളാ കോണ്‍ഗ്രസ് അംഗമാണ് തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്.

13 അംഗ പഞ്ചായത്തില്‍ 6 അംഗങ്ങളുള്ള ബിജെപിയാണ് വലിയ ഒറ്റകക്ഷി. 3 അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും 2 വീതം അംഗങ്ങളുള്ള കോണ്‍ഗ്രസും സിപിഎമ്മുമാണ് ബിജെപിക്കെതിരെ ഒരുമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button