കോട്ടയം: ഭാര്യയുടെ ബന്ധുക്കളാല്‍ കൊല്ലപ്പെട്ട കെവിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീനുവിന്റെ മൊഴികളിൽ നിന്ന് പോലീസുകാരുടെ ഇടപെടലിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് കണ്ണന്താനം ഇങ്ങനെ പ്രതികരിച്ചത്. പൊലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയില്ല. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസ് അന്വേഷിക്കുന്നതിന് പകരം സി.ബി.ഐയ്ക്ക് കൈമാറുന്നതാണ് നല്ലതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. കോട്ടയം എസ് പിയുടെ ഇടപെടലിനെ കുറിച്ചും അതിൽ എത്രമാത്രം സത്യമുണ്ടെന്നതിനെ കുറിച്ചും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും കണ്ണന്താനം പ്രതികരിച്ചു.
Post Your Comments