ന്യൂഡൽഹി : റെയിൽവേ ഇ -ടിക്കറ്റ് ഉപയോക്താക്കളിൽ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട യാത്രക്കാർക്ക് സുപ്രീം കോടതിയുടെ ആനുകൂല്യം. വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കുകയും ചെയ്യാമെന്ന് സുപ്രീംകോടതി വിധി. മുമ്പ് റെയില്‍വേ സ്റ്റഷനുകളിലെത്തി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു ഇൗ സൗകര്യം അനുവദിച്ചിരുന്നത്.
ഈ രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പുതിയ തീരുമാനത്തിൽ എത്തിയത്. നേരിട്ട് ടിക്കറ്റ് എടുക്കുന്നവരെ അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റിലുള്ള ഇ- ടിക്കറ്റ് യാത്രക്കാരോടുള്ള റെയില്‍വേയുടെ വിവേചനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി ആദ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2014ലെ ഈ ഉത്തരവിനെതിരെ റെയില്‍വേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയില്‍വേയുടെ അപ്പീല്‍ തള്ളിയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായിരിക്കുന്നത്.
സുപ്രീം കോടതി വിധിപ്രകാരം റെയില്‍വേ യാത്രയുടെ ഫൈനല്‍ ചാര്‍ട്ട് പുറത്തിറക്കുമ്പോൾ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ ഇ ടിക്കറ്റുകള്‍ റദ്ദാവില്ല. അവര്‍ക്ക് സ്റ്റേഷനിലെത്തി ട്രെയിനില്‍ ബെര്‍ത്തുകള്‍ ഒഴിവുണ്ടെങ്കില്‍ യാത്ര തുടരനാവും.
Post Your Comments