
കണ്ണൂര്‍: ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസറിന്റെ മുഖത്തടിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂര്‍ ഇല്ലത്തുതാഴെ സ്വദേശി സജുവാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേര്‍ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇല്ലത്തുതാഴെ പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ വടകര സ്വദേശി സജീവിന്റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിക്കുകയും ചെയ്തതിനാണ് കേസ്.
Read Also: വി.എം.സുധീരനെ സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം പുകയുന്നു
ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടപ്പോള്‍ മാറ്റിനിർത്താൻ പോലീസുകാരൻ ആവശ്യപ്പെട്ടതാണ് പ്രതികളെ ചൊടിപ്പിച്ചത്. തുടർന്ന് പോലീസ് പോലീസിന്റെ പണിയെടുത്താല്‍ മതിയെന്നും ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞ് പ്രതികള്‍ സജീവിനെ ഉപദ്രവിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments