Kerala

വി.എം.സുധീരനെ സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം പുകയുന്നു

തിരുവനന്തപുരം: വി.എം.സുധീരനെ സംബന്ധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം പുകയുന്നു.
വി.എം സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുകച്ച് പുറത്താക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ആരോഗ്യ കാരണം കൊണ്ടല്ല സുധീരന്‍ രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ വാര്‍ത്താ ചാനലിലാണ് രാഷ്ട്രീയ വിവാദത്തിനു തിരി കൊളുത്തിയ അഭിപ്രായ പ്രകടനം ഉണ്ണിത്താന്‍ നടത്തിയത്.

ചെങ്ങന്നൂരിലെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം പരിശോധിക്കണം. ഉമ്മന്‍ ചാണ്ടിയോ, ചെന്നിത്തലയോ, ഹസ്സനോ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെങ്ങന്നൂരിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് വ്യക്തമാക്കുന്നതാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രതികരണം.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റ്, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനങ്ങള്‍ പരസ്പരം വച്ചുമാറുന്നതിന് അണിയറയില്‍ തിരക്കിട്ട നീക്കം നടക്കവെയാണ് എരിതീയില്‍ എണ്ണഒഴിച്ച കടന്നാക്രമണം.

ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി തലപ്പത്തും പാര്‍ലമെന്ററി രംഗത്തും പുതുമുഖങ്ങള്‍ വരണമെന്നതാണ് യുവനേതാക്കളും അസംതൃപ്തരൂം ഉള്‍പ്പെടെ ശക്തമായി ആവശ്യപ്പെടുന്നത്.

സുധീരനെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മുഖം ആക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫാക്സുകളും മെയിലുകളുമാണ് ഹൈക്കമാന്റിലേക്ക് ഒഴുകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button