അപൂര്‍വ്വം ചിലരുടെ ജീവിതത്തില്‍ മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ കഴിയാത്ത ബന്ധമാണ് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല സാധനങ്ങളോടും ഉണ്ടാകുന്നത്. ഉപയോഗിക്കുന്ന ഫോണിനോടാകാം അത് ചിലപ്പോള്‍ വാഹനങ്ങളോടെ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും വസ്തുവിനോടോ ആകാം. അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു ചൈനീസ് പൗരന് മരണത്തിലും വേര്‍പിരിയാന്‍ കഴിയാതിരുന്നത് തന്റെ കാറിനെയാണ്.
എന്നെ എന്റെ കാറിനുള്ളില്‍ തന്നെ സംസ്കരിക്കണം- തന്റെ വില്പത്രത്തില് ചീ ആവശ്യപ്പെട്ടിരിക്കുന്ന ഏക കാര്യം ഇതായിരുന്നു. അത്രമേല്‍ അദ്ദേഹം തന്റെ കാറിനെ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ചീയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം സാധാരണ ഉപയോഗിക്കുന്ന ശവപ്പെട്ടിക്ക് പകരം തന്റെ കാറിനുള്ളില്‍ തന്നെ ഇരുത്തി സംസ്കരിക്കുകയായിരുന്നു. ചൈനയിലെ ഹെബയ് പ്രവശ്യയിലാണ് എല്ലാര്ക്കും കൌതുകമായി ഇത്തരം ഒരു സംഭവം ഉണ്ടായത്.
Post Your Comments