
തിരുവനന്തപുരം : പ്രളയ ദുരിതത്തിൽപെട്ട കേരളത്തിനു ഒരുകോടി രൂപയുടെ സഹായവുമായി പ്രമുഖ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്ന് സഹായധനം കൈമാറി.
Also read : പ്രവാസികൾക്ക് ആശ്വാസിക്കാവുന്ന നടപടിയുമായി എയർ ഇന്ത്യ
ഹ്യുണ്ടായിയെ കൂടാതെ മറ്റു കമ്പനികളും സഹായവുമായി എത്തിയിരുന്നു.ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ് ഒരു കോടി രൂപയും,ബെന്‍സ് 30 ലക്ഷം രൂപയും ധനസഹായം നല്‍കിയപ്പോൾ ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ്വാഗണ്‍, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് റോഡ് സൈഡ് അസിസ്റ്റന്‍സും സൗജന്യ സര്‍വ്വീസും പ്രഖ്യാപിച്ചു.
Post Your Comments