
മുംബൈ : ഐപിഎൽ വാതുവയ്പ്പ് കേസിൽ നടൻ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബ്ബാസ് ഖാനാണ് കുറ്റം സമ്മതിച്ചത്. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലിൽ അർബാസ് ഖാൻ സമ്മതിച്ചു.
മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. ഗൾഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലൻ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അർബാസിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
സോനുവുമായി ചേർന്ന് ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ അർബാസ് വാതുവയ്പ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് സോനു ജലൻ നടനിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത്. അർബാസിനെ കൂടാതെ മറ്റു ചില ഉന്നതരുടെ പേരുകള്‍ സോനു വെളിപ്പെടുത്തിയതായും ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു
ഐ.പി.എൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് മുന്‍പും സോനു പോലീസ് പിടിയിലായിട്ടുണ്ട്. അന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments