മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. നാളുകളായി സഹസംവിധായകനായിരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവനടന്‍ ആന്‍സണും ചിത്രത്തിലുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആന്‍സണ്‍.
ഏതൊരു യുവതാരത്തെയും പോലെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാന്‍ ടെന്‍ഷനായിരുന്നു. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന താരമാണ്, ഇന്ത്യ മുഴുവന്‍ അറിയുന്ന, ആദരിക്കുന്ന ഒരു ആക്ടിങ് ലെജന്‍ഡ്. എന്നാല്‍ എന്നെ ലൊക്കേഷനില്‍ കൂടുതല്‍ കംഫര്‍ട്ടബിളാക്കി നിര്‍ത്തണമെന്ന നിര്‍ദ്ദേശം മമ്മൂക്ക നേരത്തെ തന്നെ സംവിധായകന് കൊടുത്തിരുന്നു, മമ്മൂക്കയുടെ സ്നേഹപൂര്‍വമായ സമീപനം ലൊക്കേഷനില്‍ തന്നെ കൂടുതല്‍ കംഫര്‍ട്ടാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആന്‍സന്റെ പ്രതികരണം.
ചിത്രത്തില്‍ അബ്രഹാമിന്റെ മക്കളിലൊരാളായ ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രമാണ് തന്റേതെന്നും ചിത്രത്തെക്കുറിച്ച് വളരെ വലിയ പ്രതീക്ഷകളാണെന്നും, ആന്‍സന്‍ പോള്‍ വ്യക്തമാക്കി. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.
Post Your Comments