Gulf

സൗദിയിലെ പരിഷ്‌കാരങ്ങൾ; കിരീടാവകാശിക്കെതിരേ ഭീഷണി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ അല്‍ ഖാഇദയുടെ ഭീഷണി. യമന്‍ കേന്ദ്രമായി പ്രവര്‍ക്കുന്ന മദദ് ന്യൂസ് ബുള്ളറ്റിനാണ് ഭീഷണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി കിരീടാവകാശി നടത്തിവരുന്ന പരിഷ്കാരങ്ങളാണ് ഭീഷണിക്ക് കാരണമായത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ പള്ളികളെ തിയറ്ററുകളാക്കി മാറ്റിയിരിക്കുകയാണെന്ന് ബുള്ളറ്റിന്‍ കുറ്റപ്പെടുത്തി. പുണ്യഭൂമിയായ മക്കയ്ക്ക് സമീപം ഏപ്രിലില്‍ നടത്തിയ റെസ്ലിംഗ് ചാംപ്യന്‍ഷിപ്പിനെയും അല്‍ഖാഇദ രൂക്ഷമായി വിമര്‍ശിച്ചു.

also read: സിറിയയിലെ സൈനിക ഇടപെടലിനെ കുറിച്ച് സൗദി കിരീടാവകാശി

ഹൂതി വിമതരുമായി സൗദി സൈന്യം പോരാട്ടം നടത്തുന്ന യമനില്‍ അല്‍ ഖാഇദയ്ക്ക് നല്ല സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ ഖാഇദയുടെ ഏറ്റവും അപകടകരമായ ബ്രാഞ്ചെന്ന് കരുതപ്പെടുന്ന ഇവര്‍ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ നിരവധി തവണ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button