Latest NewsKerala

അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം: മൂവര്‍സംഘം ഒന്നിച്ച് ആദ്യമായി സ്‌കൂളിലേയ്ക്ക്

തി​രു​വ​ന​ന്ത​പു​രം: പു​ത്ത​ന്‍ ബാ​ഗു​ക​ളും കു​ട​ക​ളു​മാ​യി കുരുന്നുകള്‍ ഇ​ന്നു മു​ത​ല്‍ വീ​ണ്ടും സ്കൂ​ളു​ക​ളി​ലേ​ക്ക് പു​ത്ത​ന്‍ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ വ​ര​വേൽക്കാന്‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ഒറ്റ പ്രസവത്തില്‍ മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ജനിച്ച മൂവർ സംഘം ആദ്യമായി സ്‌കൂളിലേക്ക് പോകുകയാണ്. ഹരിപ്പാട് താമല്ലാക്കല്‍ വലിയവിളയില്‍ സനല്‍കുമാര്‍- സതി ദമ്പതികളുടെ മക്കളാണ് ഇന്ന് ഒന്നിച്ച് അക്ഷരമുറ്റത്ത് കാല്‍കുത്തുന്നത്. ഗായത്രി എസ്, ഗൌരി എസ് , കൃഷ്ണപ്രസാദ് എസ് എന്നീ കുരുന്നുകള്‍ കുമാരപുരം (കവറാട്ട്) പൊത്തപ്പള്ളി ഗവ: എല്‍ പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കും.

ദമ്പതികളുടെ മൂത്ത മകന്‍ വിഷ്ണു പ്രസാദ് നാലുവയസ്സുള്ളപ്പോൾ വൃക്ക സംബന്ധമായ അസുഖം മൂലം മരിച്ചു. പിന്നീട് കുട്ടികളില്ലാതെ വിഷമിച്ച കുടുംബത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് കുരുന്നുകള്‍ ജനിക്കുകയായിരുന്നു. മൂത്ത മകന്റെ ഓർമ്മ നിലനിർത്താനായി ഇവരിലെ ആൺകുട്ടിക്ക് കൃഷ്ണപ്രസാദ്‌ എന്ന പേര് നൽകുകയായിരുന്നു. ഇന്ന് സ്കൂളുകൾ തുറക്കുന്നതിന്റെ സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വം നെ​ടു​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ക്കും. ഇ​തേ​ത്തു​ട​ര്‍​ന്നു പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും കു​ട്ടി​ക​ളും ഒ​പ്പ​മു​ള്ള​വ​രും എ​ത്തും. തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. സംസ്ഥാനത്തു ഇന്ന് സ്കൂളുകൾ തുറക്കുമെങ്കിലും നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ത​ല​ശ്ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലും സ്കൂ​ളു​ക​ള്‍ ജൂ​ണ്‍ അ​ഞ്ചി​നും മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ജൂ​ണ്‍ ആ​റി​നു​മാ​ണ് സ്കൂ​ള്‍ തു​റ​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button