തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളം അടഞ്ഞു കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. തിരികെ സ്‌കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, വീണ ജോര്‍ജ്ജ് എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
Read Also : ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയില്‍
ഒന്നുമുതല്‍ ഏഴുവരെയും 10, 12 ക്ലാസുകളിലെയും 35 ലക്ഷം വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്ന് കുട്ടികളാണ് ആദ്യ ദിനം സ്‌കൂളിലെത്തിയത്. ഒന്നാം ക്ലാസില്‍ 3.05 ലക്ഷം കുട്ടികളും രണ്ടാം ക്ലാസില്‍ 3.02ലക്ഷം കുട്ടികളുമാണ് ഇത്തവണ സ്‌കൂളിലെത്തിയത്. ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികളാണ് അധികമായി ചേര്‍ന്നത്. പൊതുവിദ്യാഭ്യാസ യജ്ഞം പ്രഖ്യാപിച്ച ശേഷം ഇതുവരെ 9,34,310 കുട്ടികളാണ് അധികമായി എത്തിയത്. ആദ്യ ആഴ്ചകളില്‍ ആത്മവിശ്വാസം കൂട്ടുന്നതിനുള്ള പഠനം മാത്രമായിരിക്കും സ്‌കൂളുകളില്‍ നടത്തുക. നവംബര്‍ 15 മുതലായിരിക്കും എട്ട്, ഒമ്പത്, പ്ലസ് വണ്‍ എന്നിവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുക.
ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തുകയില്ല. കൂടാതെ രണ്ടാഴ്ച വരെ ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ബാച്ചുകള്‍ തിരിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ക്ക് ബാച്ചുകള്‍ തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസമായിരിക്കും ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും ക്ലാസുകള്‍ നടത്തുക. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത അധ്യാപകര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ല. അവര്‍ ഉച്ചയ്ക്കുശേഷം ഓണ്‍ലൈന്‍ ക്ലാസ് എടുക്കണം.
Post Your Comments