CricketSports

ഐപിഎല്‍ അടുത്ത സീസണ്‍ പതിവിലും നേരത്തെ ആരംഭിക്കാൻ സാധ്യത

പന്ത്രണ്ടാമത് ഐപിഎല്‍ 2019 മാര്‍ച്ച് 29 ന് തുടങ്ങുമെന്ന് സൂചന. സാധാരണയായി ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിലാണ് ഐപിഎൽ ആരംഭിക്കുന്നത്. എന്നാൽ അടുത്ത വര്‍ഷം മെയ് 30 ന് ലോകകപ്പ് തുടങ്ങുമെന്നതിനാലാണ് പതിവിലും നേരത്തെ ഐപിഎൽ തുടങ്ങുന്നത്. അതേസമയം ലോകകപ്പ് മെയ് 30 ന് ആരംഭിക്കുമെന്നതിനാല്‍ ഐപിഎല്ലിനു ശേഷം താരങ്ങള്‍ക്ക് വേണ്ട രീതിയില്‍ വിശ്രമം ലഭിക്കുമോ എന്നും അധികൃതർക്ക് സംശയം ഉണ്ട്.

Read Also: സ്ത്രീ പീഡനക്കേസ് : ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി

ഐപിഎല്‍ നടക്കുന്ന സമയത്ത് തന്നെ ലോക്‌സഭ ഇലക്ഷൻ നടക്കുന്നതിനാൽ ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് പുറത്ത് നടക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള സുരക്ഷാ നടപടിക്രമങ്ങള്‍ ലീഗിനെ ബാധിക്കുമെന്നതിനാലാണ് ലീഗ് ഇന്ത്യയില്‍ നിന്നും മാറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button