Latest News

കർണാടകയിൽ വകുപ്പുകൾ പങ്കുവെക്കുന്നതിങ്ങനെ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും തമ്മില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ ധാരണയായതായി റിപ്പോർട്ട്. ഇപ്രകാരം ജനതാദളിനു ധനവകുപ്പും കോണ്‍ഗ്രസിനു ആഭ്യന്തരവും ലഭിക്കും. അന്തിമ തീരുമാനത്തിനായി ഇരു പാർട്ടികളും അഞ്ച് തവണയാണ് ചര്‍ച്ച നടത്തിയത്. ശേഷം അമേരിക്കയിലുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെ.ഡി.എസ് നേതാക്കളോട് ഫോണില്‍ ചര്‍ച്ച നടത്തിയെന്നുമാണ് വിവരം. കൂടാതെ ചര്‍ച്ചകള്‍ക്കായി കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയും ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി എന്നിവര്‍ ബംഗളൂരുവിലെത്തി മുഖ്യമന്ത്രി കുമാരസ്വാമിയേയും മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവഗൗഡയേയും കാണും.

വകുപ്പ് വിഭജന കാര്യത്തില്‍ ഏകദേശ ധാരണയായെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും ഇരു പാര്‍ട്ടികളിലേയും മുതിര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വകുപ്പുകള്‍ സംബന്ധിച്ച്‌ മൂന്ന് ദിവസത്തിനകം തീരുമാനമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും അറിയിച്ചു.

Also read : പാല്‍ഘറില്‍ ബി.ജെ.പിയ്ക്ക് വിജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button