ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയതെന്നും ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവര്‍ മൂന്നാം സ്ഥാനത്തെത്താന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്. ശ്രീധരന്‍പിള്ള നല്ല സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ അഹങ്കാരത്തിന്റെ ബലിമൃഗമാകേണ്ടിവന്നത് അദ്ദേഹമാണെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയില്ലാതായതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments