മസ്‌ക്കറ്റ്: മേകുനു കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ സലാല കരകയറുന്നു. കാണാതായ തലശ്ശേരി സ്വദേശി മധുവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ ഇന്ത്യന്‍ എംബസിയെ അറിയിച്ചു. അതേസമയം ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന് കീഴില്‍ റോയല്‍ ഒമാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, പ്രതിരോധ മന്ത്രാലയം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തിയ മുന്നൊരുക്കങ്ങളാണ് ആളപായങ്ങളും നാശനഷ്ടങ്ങളും കുറച്ചത്.
Read Also: നീനുവിന്റെ അമ്മ രഹന ഒളിവില്‍ തന്നെ : അന്വേഷണം വ്യാപിപ്പിയ്ക്കുന്നു
റോഡുകള്‍ തകരുകയും വൈദ്യുതി മുടങ്ങുകയും ജലവിതരണ പൈപ്പ് ലൈന്‍ തകരാറിലാവുകയും ചെയ്ത സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വിദഗ്ധരുടെ സാന്നിധ്യവും കൂടുതല്‍ തൊഴിലാളികളെ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സലാല രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സാധാരണ നിലയില്‍ വിമാന സര്‍വ്വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.
Post Your Comments