തെന്മല : കെവിന് വധക്കേസില്‍ ഒളിവിലുള്ള നീനുവിന്റെ അമ്മ രഹ്ന ഒളിവില്‍ തന്നെ. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു. അന്വേഷണ തമിഴ്നാട്ടിലേക്കാണ് വ്യാപിപ്പിക്കുന്നത്. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. അതേസമയം, നീനുവിന്റെ അച്ഛനെയും സഹോദരനെയും നേരത്തേ പോലീസ് പിടികൂടിയിരുന്നു.
തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. അതേസമയം,കെവിനെ തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിലെ അഞ്ച് പേര് ഇനിയും പിടിയിലായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Post Your Comments