മുംബൈ•ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗവിത് രോജേന്ദ്ര ധേഡ്യ 25,645 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 257,506 വോട്ടുകളാണ് ബി.ജെ.പി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ശിവസേന സ്ഥാനാര്‍ഥി ശ്രീനിവാസ് ചിന്താമന്‍ വനാഗ 231,861 വോട്ടുകള്‍ നേടി. ബഹുജന്‍ വികാസ് അഘാടി സ്ഥനാര്‍ഥി ബലിറാം സുകുര്‍ ജാദവ് 200,244 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി. കോണ്‍ഗ്രസിന് വെറും 46,079 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ബി.ജെ.പി എം.പിയായിരുന്ന ചിന്താമന്‍ വാംഗയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ വികാസ് അഘാടിയുടെ ബലിറാം ജാദവ് ആണ് ഇവിടെ നിന്നും വിജയിച്ചത്. എന്നാല്‍ 2014 ല്‍ ഇദ്ദേഹം ചിന്താമന്‍ വാംഗയോട് തോല്‍ക്കുകയായിരുന്നു.
മേയ് 28 നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
Post Your Comments