Kerala

കമലിന്റെയും അശ്വതിയുടെയും പ്രണയം തുടങ്ങിയത് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ; ആത്‍മഹത്യ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ ജാതിബോധം

കണ്ണൂര്‍: ശശിപ്പാറയില്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്‌ത അശ്വതിയും കമലും ജീവനൊടുക്കിയതിന് പിന്നിൽ ജാതിബോധം തന്നെയാണെന്ന് സൂചന. അശ്വതി തീയ്യ സമുദായത്തിലും കമല്‍ കുമാര്‍ കുറവ സമുദായത്തിലും പെട്ടതുകൊണ്ട് വിവാഹം വീട്ടുകാരുടെ അനുമതിയോടെ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

Read Also: മദ്യം വാങ്ങാൻ പണമില്ല : യുവാവ് ചെയ്തത് കൊടും ക്രൂരത

പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ അശ്വതി കമലുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ അടുപ്പത്തെ അശ്വതിയുടെ വീട്ടുകാര്‍ ആദ്യമേ എതിര്‍ത്തിരുന്നു. ഫര്‍ണ്ണിച്ചറിന് പോളിഷ് ചെയ്യുന്ന ജോലിയായിരുന്നു കമലിന്. കണ്ണൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്കാണെന്ന് പറഞ്ഞാണ് അശ്വതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ സമയത്തിന് ശേഷവും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കാമുകനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് കാഞ്ഞിര കൊല്ലിയിലെ ശശിപാറക്ക് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. ഐശ്വര്യയുടെ ഷാള്‍ ഉപയോഗിച്ച്‌ പരസ്പരം ശരീരം ചേർത്ത് കെട്ടിയ നിലയിലാണ് ഇവർ കൊക്കയിൽ ചാടിയത്. പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പൊലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button