അംബാല•രാജ്യത്തെ പൗരന്മാര്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുക്കുന്ന മുന്‍ രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ തീരുമാനത്തെച്ചൊല്ലി വിവാദം പുകയവേയാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
ആര്‍.എസ്.എസ് ഒരു ദേശീയവാദി സംഘടനയാണെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം രാജ്യത്തെ എല്ലാ ജനങ്ങളും കുറച്ച് സമയം സംഘത്തിന് വേണ്ടി ചെലവഴിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതുവഴി രാജ്യത്തെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രണബ് കുമാര്‍ മുഖര്‍ജിയുടെ തീരുമാനത്തെക്കുറിച്ച് ട്വീറ്റില്‍ നേരിട്ട് പരാമര്‍ശമില്ല.
നേരത്തെ മഹാത്മാഗാന്ധിയെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ളയാളാണ് വിജ്. അടുത്തിടെ രാഹുല്‍ഗാന്ധിയെ നിപാ വൈറസുമായി താരതമ്യം ചെയ്ത് വിവാദമുണ്ടാക്കിയ വിജ് ഒരിക്കല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Post Your Comments