![](/wp-content/uploads/2018/05/cpm-4.png)
കൊല്ലം: കെവിന്റെ കൊലപാതകം, മുഖ്യമന്ത്രിയെ വിമര്‍ശിച്ച വയോധികന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. പരാതിപ്പെടാന്‍ വിളിച്ചപ്പോള്‍ നേതാവിന്റെ വക ഭീഷണിയും. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഒരക്ഷരം മിണ്ടരുത് മിണ്ടിയാല്‍ തലതല്ലിപ്പൊളിക്കും അത് ഏത് പ്രായത്തിലുള്ള ആളായാലും. കമ്പിവടി കൊണ്ടു തലയ്ക്കടിയേറ്റ കുരീപ്പുഴ ശ്രീഹരി റിക്കോര്‍ഡിങ് സ്റ്റുഡിയോ ഉടമ ഹരിദാസനെ (65) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ആറരയോടെ കുരീപ്പുഴ കീക്കോലി മുക്കിലെ വെയിറ്റിങ് ഷെഡിലാണു സംഭവം. കെവിന്‍ വധക്കേസ് സംബന്ധിച്ച പത്രവാര്‍ത്തകള്‍ വായിക്കുകയായിരുന്നു ഹരിദാസനും സുഹൃത്തുക്കളും.
ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ഹരിദാസന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു. അവിടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് (32) ഇതുകേട്ടു ഹരിദാസിനോടു കയര്‍ത്തു സംസാരിച്ചു. ‘രാവിലെ വന്നിരുന്നു സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിക്കുകയാണോ’ എന്നു ചോദിച്ചു ഹരിദാസനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ മറ്റുള്ളവര്‍ ഇടപെട്ടു പറഞ്ഞുവിട്ടു. കെവിന്‍ വധക്കേസിനെക്കുറിച്ചും കേസിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും ഒന്നും മിണ്ടരുത്.
മിണ്ടിയാല്‍ തല അടിച്ചു പൊട്ടിക്കുമെന്ന് അഞ്ചാലുംമൂട് തൃക്കടവൂര്‍ കുരീപ്പുഴയിലെ സിപിഎം പ്രവര്‍ത്തകന്‍ ‘കാണിച്ചു കൊടുത്തു’. പാര്‍ട്ടി നേതാവിനെ വിളിച്ചു പരാതിപ്പെട്ടപ്പോള്‍ ‘ മുഖ്യമന്ത്രിയെ പറഞ്ഞിട്ടല്ലേ, അനുഭവിക്കട്ടെ…’ എന്ന മറുപടിയും. ഇവിടെ വാര്‍ത്ത വായിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച വയോധികന്റെ തലയാണ് അടിച്ചു പൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് അഞ്ചാലുംമൂട് പൊലീസ് സന്തോഷിനെതിരെ കേസെടുത്തു. സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ചിലര്‍ പ്രദേശത്തെ മുതിര്‍ന്ന സിപിഎം നേതാവിനെ വിളിച്ചു കാര്യം ധരിപ്പിച്ചപ്പോള്‍ ‘മുഖ്യമന്ത്രിയെ പറഞ്ഞിട്ടല്ലേ, അനുഭവിക്കട്ടെ’ എന്നായിരുന്നു മറുപടി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
Post Your Comments