കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. പിന്നീട് മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. ഉച്ചയ്ക്ക് ഏകദേശം 12.30ന് മുമ്പ് തന്നെ റിസള്‍ട്ട് അറിയാന്‍ സാധിക്കും.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ പതിനഞ്ചു മിനിട്ടില്‍ ഫലസൂചനകള്‍ ലഭ്യമാകും.
അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളില്‍ അനശ്ചിതത്വം തുടരുകയാണ്. 185 തപാല്‍ വോട്ടുകള്‍ ഇതുവരെ എത്തിയിട്ടില്ല. രാവിലെ എട്ട് മണിക്ക് മുമ്പ് വരുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്. ഇവര്‍ക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുത്തെങ്കിലും ഒന്നും തിരികെ കിട്ടിയെല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments