ന്യൂയോര്‍ക്ക്: ലോകത്തിൽ വിവിധ ഭീഷണികൾ നേരിടുന്നത് 120 കോടി കുട്ടികളെന്ന് റിപ്പോര്‍ട്ട്. സേവ് ദ ചില്‍ഡ്രന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇക്കാര്യം കണ്ടെത്തിയത്. പട്ടിണി, ലിംഗ വിവേചനം, സംഘര്‍ഷം, തുടങ്ങിയവയാണ് ഭീഷണി ഉയര്‍ത്തുന്നത്. 15.3 കോടി കുട്ടികള്‍ ഇവ മൂന്നും നേരിടുന്നുണ്ടെന്നും സംഘടനയുടെ ചൈല്‍ഡ്ഹുഡ് ഇന്‍ഡക്സില്‍ പറയുന്നു.
കഴിഞ്ഞുപോയ വർഷങ്ങളെ വെച്ച് നോക്കുമ്പോൾ ആഗോള സാഹചര്യം മെച്ചപ്പെട്ടെങ്കിലും നൂറു കോടി കുട്ടികളും രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് സേവ് ദ ചില്‍ഡ്രന്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സംഘര്‍ഷഭരിതമായ രാജ്യങ്ങളില്‍ 24 കോടി കുട്ടികള്‍ താമസിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 57.5 കോടി പെണ്‍കുട്ടികള്‍ ലിംഗ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments