സിംഗപ്പൂർ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസ് ഒക്ടോബറിൽ സേവനമാരംഭിക്കുമെന്ന് സിംഗപ്പൂർ എയർലൈൻസ്. സിംഗപ്പൂരിൽ നിന്ന് ന്യൂയോർക്കിലേയ്ക്കാണ് 19 മണിക്കൂർ നീണ്ട സർവ്വീസ്. 8,277 നോട്ടിക്കൽ മൈൽ (15,329 കിലോ മീറ്റർ) ദൂരമാണ് ന്യൂയോർക്കിലേക്കുള്ളത്. നോൺ സ്റ്റോപ്പായിട്ടായിരിക്കും ഈ സർവീസ് നടത്തുക.
Read Also: കൊൽക്കത്തയിൽ മരിച്ച സൈനികന് നിപ വൈറസ് ബാധ ഉണ്ടായിരുന്നതായി സംശയം
നിലവിൽ ദോഹയിൽ നിന്ന് ഓക്ക്ലൻഡിലേയ്ക്ക് ഖത്തർ എയർവേയ്സ് നടത്തുന്ന സർവീസാണ് ഏറ്റവും ദൈർഘ്യമേറിയത്. സിംഗപ്പൂരിൽ നിന്ന് ലോസ് ഏഞ്ചൽസിലേയ്ക്ക് നോൺ സ്റ്റോപ്പ് സർവ്വീസ് ആരംഭിക്കാനും സിംഗപ്പൂർ എയർലൈൻസിന് പദ്ധതിയുണ്ട്. സെപ്റ്റംബറിൽ ഇത് സംബന്ധിച്ച അറിയിപ്പുണ്ടാകുമെന്നാണ് സൂചന. 2018 ൽ ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനിയായി യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെ സിംഗപ്പൂർ എയർലൈൻസിനെ തിരഞ്ഞെടുത്തിരുന്നു.
Post Your Comments