International

ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇന്തോനേഷ്യയുടെ ഒപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി

ജക്കാര്‍ത്ത: ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇന്തോനേഷ്യയുടെ ഒപ്പം പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വി ഡോഡോയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയ്ക്കെതിരെ ഇന്തോനേഷ്യ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും തങ്ങളുടെ രാജ്യവും ഭീകരവാദിത്തത്തിന്റെ ഭീഷണിയിലാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: ഹുറിയത് വിഘടനവാദി നേതാക്കളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച നല്‍കുന്ന സന്ദേശം, കാശ്മീര്‍ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസിന്റെ വിശകലനം

ഇന്ന് രാവിലെയായിരുന്നു ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഇന്ത്യ -ഇന്തോനേഷ്യ വാണിജ്യ സഹകരണം വിപുലപ്പെടുത്തുമെന്നും 50 ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. അഞ്ച് ദിവസത്തെ ആസിയാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ഇന്തോനേഷ്യയിലെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button