International

ഇന്തോനേഷ്യയുമായി 15 കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

ജ​കാ​ര്‍​ത്ത: പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ഉ​ള്‍​പ്പെ​ടെ 15 ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെച്ച് ഇന്ത്യയും ഇന്തോനേഷ്യയും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​​​ന്തോ​നേ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ജോ​കോ വി​ദോ​ദോ​യു​മാ​യി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറുകളിൽ ഒപ്പുവെച്ചത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യാ​ണ് പ്രധാനമന്ത്രി ഇന്തോനേഷ്യയിലെത്തിയത്. സ​മു​ദ്ര മേ​ഖ​ല, ധ​ന​കാ​ര്യം, സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​കം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​മാ​ണ്​ ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്​​ത​ത്.

Read Also: ഫേ​സ്ബു​ക്കി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത് യു​വാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി

സാ​മ്പ​ത്തി​ക താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും മറ്റും ക​ട​ല്‍​സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത്​ ബാ​ധ്യ​ത​യാ​ണ്. ഭീ​ക​ര​ത​ക്കെ​തി​രാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ കൂ​ടെ​യു​ണ്ടാകുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യ സു​ര​ബ​യ​യി​ലെ മൂ​ന്ന്​ ച​ര്‍​ച്ചു​ക​ളി​ല്‍ ഇൗ​യി​ടെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ മോ​ദി ശ​ക്ത​മാ​യി അ​പ​ല​പി​ക്കുകയുണ്ടായി. ജ​കാ​ര്‍​ത്ത​യി​​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ ഇ​ന്തോ​നേ​ഷ്യ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത മോ​ദി, അ​വ​ര്‍​ക്ക്​ ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ 30 ദി​വ​സ​ത്തെ സൗ​ജ​ന്യ വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button