ഫഗ്വാര: ഫേസ്ബുക്കിലൂടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത് യുവാവ് ക്ഷേത്രത്തിനുള്ളില്‍ ജീവനൊടുക്കി. പഞ്ചാബിലെ ഫഗ്വാരയിലാണു സംഭവം. സന്ദീപ് സിംഗ് എന്ന മുപ്പതുകാരനാണു ചാച്ചോക്കിയിലെ ക്ഷേത്രത്തിനുള്ളില്‍ ജീവനൊടുക്കിയത്. സന്ദീപിന്റെ മാതാപിതാക്കള്‍ കാനഡയിലാണ്.
ഇവിടെ ഇയാള്‍ തനിച്ചാണു ജീവിച്ചിരുന്നതെന്നും സന്ദീപ് വിഷാദരോഗത്തിന് അടിമയായിരുന്നെന്നും പോലീസ് അറിയിച്ചു. റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്താണ് ഇയാള്‍ ജീവനൊടുക്കിയത്. ഈ സംഭവം മുഴുവന്‍ ഇയാള്‍ ഫേസ്ബുക്ക് ലെവിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Post Your Comments