
ന്യൂഡൽഹി: രാജ്യത്ത് ഇനി ചികിത്സ കിട്ടാതെ ആരും മരിക്കാൻ പാടില്ല. ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്കുന്ന ദേശീയാരോഗ്യ പരിരക്ഷാ പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമെന്ന് സൂചന. പാവപ്പെട്ടവർ ചികിത്സയ്ക്ക് പണമില്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനെ തുടർന്നാണ് മോദി സർക്കാരിന്റെ പുതിയ പദ്ധതി. ജനങ്ങൾ പ്രതിവർഷം 1050 രൂപയടച്ചാല്‍, അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാസഹായം ലഭ്യമാകും.
ALSO READ: ലോക നേതാക്കള്‍ക്കിടയില്‍ നരേന്ദ്ര മോദിയുടെ സ്ഥാനം, പുടിനൊപ്പമുള്ള ഈ വീഡിയോ പറയും അതിനുത്തരം
ഒരു കുടുംബത്തിനാവശ്യമായ എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഇത്തരത്തിലൊരു ബൃഹദ് പദ്ധതി നിലനില്ക്കണമെങ്കില് പ്രീമിയം 1500-നും 2000-നും ഇടയ്ക്കുവേണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കമ്പനികൾ പ്രീമിയം കുറയ്ക്കാന്‍ തയ്യാറാവുകയായിരുന്നു.
ഈ പദ്ധതി നിതി ആയോഗ് മുഖേനയാണ് നടപ്പിലാക്കുന്നത്. ഇന്‍ഷുറന്‍സ് കമ്ബനികളുമായും സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ പദ്ധതിക്ക് അന്തിമ രൂപമാകും. വാര്‍ഷിക പ്രീമിയം ആയിരം രൂപയില്‍ നിലനിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ താത്പര്യം. 1500-ന് മുകളിലേക്ക് പോയാല്‍ അതില്‍ ആളുകള്‍ക്കുള്ള താത്പര്യം കുറയുമെന്നുകണ്ടാണ് പ്രീമിയം കുറയ്ക്കാന്‍ തയ്യാറായത്. പ്രതിവർഷം 1050 രൂപയാണ് അടയ്ക്കേണ്ടത്. അടുത്തവര്‍ഷം ആവശ്യമെങ്കില്‍ പുനപരിശോധിക്കും.
Post Your Comments