Kerala

ഭാര്യയുടെ കാമുകനെന്നാരോപിച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

അടൂര്‍: ഭാര്യയുടെ കാമുകനെന്നാരോപിച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പത്തനംതിട്ട അടൂരിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഏനാത്ത് സ്വദേശിയായ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കുകയായിരുന്നു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.

Read Also: കഠാരകള്‍ക്കിടയില്‍ ഊളിയിട്ട വിജയന്‍ മൈക്കും പേനയും കണ്ട് പേടിക്കില്ല; അഡ്വ. ജയശങ്കര്‍

സംഘത്തിലുണ്ടായിരുന്ന ഒരാളുടെ സഹോദരനെയും സുഹൃത്തിനേയും പോലീസ് പിടികൂടി. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button