India

നെറ്റിയില്‍ കുങ്കുമം വിതറിയശേഷം കാമുകിയെ കാമുകന്‍ ചുട്ടുകൊന്നു, കാരണം ഞെട്ടിക്കുന്നത്‌

കാമുകന്‍ കാമുകിയെ ചുട്ടുകൊന്നു. 17കാരിയാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ നെറ്റിയില്‍ കുങ്കുമം വിതറിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കാമുകന്‍ തീകൊളുത്തുകയായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെയാണ് കാമുകന്‍ ക്രൂരത കാട്ടിയത്. ഉത്തര്‍പ്രദേശിലെ ഉന്നവോ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

read also: കല്യാണത്തലേന്ന് കാമുകി ഒളിച്ചോടി, കേക്ക് മുറിച്ച് ആഘോഷമാക്കി കാമുകന്‍

പൊള്ളലേറ്റ കൗമാരക്കാരിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 17കാരിയായ നേഹയാണ് മരിച്ചത്. വികാസ് എന്ന യുവാവുമായി നേഹ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ അതിന്റെ ദേഷ്യത്തിലായിരുന്നു വികാസ് ക്രൂര പ്രവൃത്തി ചെയ്തത്.

നേഹയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ വികാസ് നെറ്റിയില്‍ കുങ്കുമം തൂളുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button