Kerala

കെവിൻ കൊലപാതകം ; വി മുരളീധരന്റെ നിഗമനം അതീവ ഗുരുതരം

തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പേരിൽ ദളിത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് വി.മുരളീധരന്‍ എംപി.

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ അമ്മാവന്റെ മകനായ നിയാസ് കേസിലെ മുഖ്യ പ്രതിയാണ്. ഇയാൾ പുനലൂർ ഇടയമണ്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറികൂടിയാണ്. മുമ്പ് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന നിയാസ് തെന്മലയില്‍ 2016ല്‍ ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംരക്ഷണത്തിനുവേണ്ടി സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കുമൊപ്പം ചേരുകയായിരുന്നു. ഇത്തരത്തില്‍ മാറിയിട്ടും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഇയാള്‍ ഉപേക്ഷിച്ചിരുന്നില്ലെന്നതിന്റെ തെളിവാണ് കെവിന്റെ കൊലപാതകത്തിനായി തെരഞ്ഞെടുത്ത വഴികള്‍.

കെവിനെ തട്ടിക്കൊണ്ടുപോയതും തീവ്രവാദസംഘടനകളുടേതിനു സമാനമായ രീതിയിലാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായെങ്കില്‍ പുറത്തുനിന്നുള്ള സഹായമാണ് സിപിഎം ചെയ്തുകൊടുത്തത്. പോലീസിന്റെ പക്ഷത്തുനിന്നും ഉണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നും മുരളീധരൻ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button