കോട്ടയം : കെവിന് ജോസഫിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരെയാണ് ഇന്ന് കോടതിൽ ഹാജരാക്കുക. കേസിലെ പ്രധാന പ്രതികളായ ഇവർ കഴിഞ്ഞ ദിവസം കണ്ണൂരിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
ALSO READ: ജനനേന്ദ്രീയത്തിലടക്കം 15 ചതവുകള്‍, കെവിന്റെ ശരീരം വെള്ളത്തില്‍ കിടന്നത് മണിക്കൂറുകള്‍
ഗൂഢാലോചന കേസില്‍ നീനുവിന്റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ഷാനുവാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഗൂഢാലോനക്കുറ്റമാണ് ചാക്കോയ്ക്കെതിരെ ചുമത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും.
Post Your Comments