കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ
16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പോലീസിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നാണ് കോടതിയുടെ വിശദീകരണം.
also read: മധുവിന്റെ കൊലപാതകം ; കുറ്റപത്രം സമർപ്പിച്ചു
മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധുവിനെ പിടികൂടുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിനൊടുവിലാണ് മധുവിന്റെ മരണം സംഭവിച്ചത്. മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് കേരള സമൂഹം നോക്കിക്കണ്ടത്. സംഭവത്തിൽ പ്രതികളായ അട്ടപ്പാടി സ്വദേശികളായ മരക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, എന്നിവരുള്‍പ്പെടെ 16 പ്രതികളാണ് കേസില്‍ ഉള്‍പെട്ടിരുന്നത്. 12 പ്രതികളെ കസ്റ്റഡിയിലുമെടുത്തിരുന്നു.
Post Your Comments