കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികളായവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്‌റെ സഹോദരന്‍ ഷാനു ഉള്‍പ്പടെയുള്ള പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി നീങ്ങുന്നത്. ഷാനുവിന് പുറമേ റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി.
നീനുവിന്‌റെ അച്ഛനെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. അതിനിടെ ഷാനു തിരുവനന്തപുരത്തുണ്ടെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്നും തമിഴ്‌നാട്ടിലേക്ക് ഇയാള്‍ കടന്നെന്നും നാഗര്‍കോവില്‍ ഭാഗത്ത് ഇയാളുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‌റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments