കശ്മീർ: വെടിനിർത്തൽ കരാർ അതിർത്തിയിൽ പാലിക്കാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീരുമാനം. നിയന്ത്രണരേഖയിലും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും ഉൾപ്പെടെ അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽമാർ തമ്മിൽ ഹോട്ട്‌ലൈൻ ബന്ധവും സ്ഥാപിച്ചു.
Read Also: ഇന്ധനവിലയിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ
ഇന്നു മുതൽ വെടിനിർത്തൽ കരാർ യാതൊരു കാരണവശാലും ലംഘിക്കില്ലെന്നും ഇരുവിഭാഗവും തീരുമാനമെടുത്തിട്ടുണ്ട്. അതിർത്തിയിലെ ജനവാസ മേഖലയിൽ ജീവിക്കുന്നവരുടെ ജീവനു ഭീഷണിയുണ്ടാകാത്ത രീതിയിലായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. അതിർത്തിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇരുവിഭാഗവും സംയമനം പാലിക്കുമെന്നും ഇന്ത്യ–പാക് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Post Your Comments