Kerala

ഇന്ധനവിലയിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Read Also: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ് കേരളത്തിൽ വിൽക്കുന്ന ഇന്ധനത്തിന് ഈടാക്കുന്നത്. 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ധിപ്പിച്ച നികുതിയില്‍ ഇളവ് വരുത്തുന്ന കാര്യമായിരിക്കും മന്ത്രിസഭായോഗത്തിന്റെ മുന്നിലുണ്ടാകുക. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് മുൻപ്.വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button