ശ്രീനഗര്‍: രാജ്യത്ത് സോഷ്യല്‍ മീഡിയ വഴി വര്‍ഗീയതയുണ്ടാക്കുന്ന രീതിയിലുള്ള പോസ്‌ററുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗവുമായി ജമ്മു-കശ്മീര്‍ പൊലീസ്. ഇന്റര്‍നെറ്റിലൂടെ തീവ്രനിലപാടുകള്‍ പ്രചരിപ്പിക്കുന്ന ‘കീപാഡ് ജിഹാദി’കളെ വലയിലാക്കാനാണ് ജമ്മു- കശ്മീര്‍ പോലീസ് ലക്ഷ്യമിട്ടിരിക്കുന്നത്. . സാമൂഹികമാധ്യമങ്ങളിലൂടെ വിഷം പരത്തുന്നവരെ പ്രതിരോധിക്കുകയാണു ലക്ഷ്യം.
ഇന്റര്‍നെറ്റിലൂടെ അപഖ്യാതികളും അസത്യങ്ങളും പരത്തുന്നവരെയും വര്‍ഗീയവിഷം ചീറ്റുന്നവരെയും തുരത്തുന്നതിനൊപ്പം യഥാര്‍ഥത്ഥ ഭീകരരിലേക്കു കൂടുതല്‍ അടുക്കുക കൂടിയാണു ലക്ഷ്യം.
ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ അതത് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വഴിതെറ്റിക്കുന്ന പോസ്റ്റുകള്‍ ഇടുന്നവരെ നിയമത്തിനു മുന്നിലേക്കു കൊണ്ടുവരാനാണിത്.
Post Your Comments