![Sonia Gandhi abroad medical check-up](/wp-content/uploads/2018/05/SONIYA-GANDHI.png)
ന്യൂഡൽഹി : യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മെഡിക്കൽ ചെക്കപ്പിനായി ഇന്ന് വിദേശത്തേക്ക് തിരിക്കും. മകനും കോൺഗ്രസ് പ്രസിഡനന്റുമായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിക്കൊപ്പം പോകും. 2011ൽ സോണിയ ഗാന്ധി അമേരിക്കയിൽ നിന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ വാർഷിക മെഡിക്കൽ പരിശോധനയ്ക്കായാണ് വിദേശത്തേക്ക് പോകുന്നത്.
ALSO READ: സോണിയ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു
രാഹുൽ ഗാന്ധി ഒരാഴ്ചയ്ക്കകം തിരിച്ചെത്തുമെന്നും എന്നാൽ സോണിയ ഗാന്ധി കുറച്ചു കാലത്തേക്ക് അവിടെ തന്നെ നിൽക്കുമെന്നാണ് വിവരം. കർണാടകയിലെ മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചും മറ്റും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.
കർണാടകത്തിലെ പാർട്ടി എം.എൽ.എമാരുടെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ തീരുമാനം ഒന്നും ആയിട്ടില്ലെന്നാണ് വിവരം
Post Your Comments