ന്യൂഡല്‍ഹി: സോണിയ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ബിജാപൂരിലെ തെരഞ്ഞെടുപ്പു റാലിയില്‍ സോണിയ പ്രസംഗിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് സോണിയ ഗാന്ധിയുടെ വരവെന്ന് കര്‍ണാടകയിലെ പാര്‍ട്ടി ചുമതലയുള്ള സെക്രട്ടറി മണിക് ടാഗോര്‍ പറയുകയുണ്ടായി.
പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും വലിയ ആവേശം ഉണര്‍ത്താന്‍ സോണിയ ഗാന്ധി തിരിച്ചെത്തുന്നതിലൂടെ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടു വര്‍ഷമായ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നു വിട്ടുനിന്ന സോണിയ മകന് രാഹുലിനു വേണ്ടി പാര്‍ട്ടി അധ്യക്ഷ പദവിയും അടുത്തിടെ ഒഴിഞ്ഞിരുന്നു.
Post Your Comments