India

ആര്‍.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ആസ്ഥാനത്തു നടക്കുന്ന നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കും. 20 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന നാഗ്പൂരില്‍ നടന്നുവരുന്ന സംഘ് ശിക്ഷാ വര്‍ഗ് എന്ന ക്യാംപിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യാതിഥിയായി അദ്ദേഹമെത്തുന്നത്.

ജൂണ്‍ ഏഴിനാണ് ക്യാംപ് സമാപിക്കുക. 45 വയസ്സിനു താഴെയുള്ള 800ഓളം  ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കായി വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ആര്‍.എസ്.എസ്സിന്റെ മുഴസമയ പ്രവര്‍ത്തകരായ പ്രചാരകരായി നിയമിക്കുന്നത് സംഘ് ശിക്ഷാ വര്‍ഗ് പരിശീലനം കൂടി പൂര്‍ത്തിയാക്കിയവരെയാണ്.

ആര്‍.എസ്.എസ്സിന്റെ സവിശേഷമായ രണ്ട് പ്രാഥമിക പരിശീലനങ്ങള്‍ ലഭിച്ചവര്‍ക്കുള്ളതാണ് മൂന്നാമത്തെ പരിശീലനകളരിയായ സംഘ് ശിക്ഷാ വര്‍ഗ് എന്ന പേരിലറിയപ്പെടുന്ന ക്യാംപ് നടത്തുന്നത്. ഇപ്പോള്‍ നടന്നുവരുന്ന പരിശീലന ക്യാംപിനെ കഴിഞ്ഞദിവസം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിസംബോധന ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button